പനമരം: സത്യസായിസേവാസംഘടന യുവതി-യുവാക്കൾക്കായി പനമരത്ത് കൗൺസലിങ് ക്യാമ്പ് സംഘടിപ്പിച്ചു. സത്യസായിസേവാസംഘടന ജില്ലാ പ്രസിഡന്റ് ബാബു കട്ടയാട് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓർഡിനേറ്റർ കെ. ജിതേഷ്കുമാർ അധ്യക്ഷത വഹിച്ചു. സത്യസായി ഇ.എച്ച്.വി. സോണൽ കോ-ഓർഡിനേറ്റർ എസ്. പ്രശാന്ത്, പി. സദാനന്ദൻ, കെ.ജെ.എസ്. രാജൻ തുടങ്ങിയവർ സംസാരിച്ചു.