കല്പറ്റ: സംസ്ഥാനത്ത് ആദിവാസി വിഭാഗത്തിൽനിന്ന് ആദ്യമായി സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷിന് വീടൊരുങ്ങി. കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ്. ഓപ്പൺ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ വെള്ളിയാഴ്ച സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ശ്രീധന്യയ്ക്കും കുടുംബത്തിനും കൈമാറി.

പൊഴുതന അമ്പലക്കൊല്ലി സ്വദേശിയായ ശ്രീധന്യ കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് ബിരുദാനന്തരബിരുദം പൂർത്തിയാക്കിയത്. ചടങ്ങിൽ സർവകലാശാല രജിസ്ട്രാർ സി.എൽ. ജോഷി അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ, മുൻ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, മുൻ രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൾമജീദ്, ഫാ. ബോബി പുള്ളോലിക്കൽ, പ്രോഗ്രാം കൺവീനർ ബേബി ഷബീല, ഒ.കെ. സാജിത്, ടി.എം. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

Content Highlights: New home for sreedhanya suresh IAS rank holder