മാനന്തവാടി: വയനാടിന്റെ സാമൂഹികരാഷ്ട്രീയ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഇ.കെ. മാധവൻ അനുസ്മരണം ബുധനാഴ്ച 2.30-ന് മാനന്തവാടി പഴശ്ശിരാജ സ്മാരകഗ്രന്ഥാലയത്തിൽ. ജില്ലാ പഞ്ചായത്തംഗം എ.എൻ. പ്രഭാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. ’ഭരണഘടന നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സണ്ണി എം. കപിക്കാട് പ്രഭാഷണം നടത്തും.