മാനന്തവാടി: നഗരസഭയിൽനിന്ന് സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നതും പുതുതായി പെൻഷനിൽ ഉൾപ്പെട്ടിട്ടും പെൻഷൻ ലഭിച്ച് തുടങ്ങാത്തതുമായ മുഴുവൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രത്തിലൂടെ 15-ന് മുമ്പായി മസ്റ്ററിങ് നടത്തണം.
ആദിവാസി പുനരധിവാസം
കല്പറ്റ : ഭൂരഹിത പട്ടികവർഗക്കാരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ആദിവാസി പുനരധിവാസ ജില്ലാമിഷൻ അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരും ഭൂരഹിതരും നാമമാത്ര ഭൂമിയുള്ളതുമായ പട്ടിക വർഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷഫോറം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ലഭിക്കും. അവസാന തീയതി 28. ഫോൺ:04936 202232.
കൂടിക്കാഴ്ച
കല്പറ്റ : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്കൂൾ അസിസ്റ്റന്റ് (തമിഴ് മീഡിയം) കാറ്റഗറി നം. 270/2017 തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 18- ന് ജില്ലാ പി.എസ്.സി. ഓഫീസിൽ.
മിനി പെൻഷൻ അദാലത്ത്
കല്പറ്റ : ഡിഫൻസ് പെൻഷൻ, ഫാമിലി പെൻഷൻകാരുടെ പെൻഷൻ നിശ്ചയിക്കൽ, വിതരണം, കുടുംബ പെൻഷൻ എന്നിവ സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനുള്ള പെൻഷൻ അദാലത്ത് 31- ന് രാവിലെ 10 മുതൽ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ. ഫോൺ: 04936 202668.
സൈക്കോളജിസ്റ്റ് നിയമനം
കല്പറ്റ : ജില്ലാ ഹോമിയോ ആശുപത്രിയിലെ സീതാലയം പ്രോജക്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലേഡി സൈക്കേളജിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച 13- ന് ഉച്ചയ്ക്ക് 2.30-ന് ജില്ലാ മെഡിക്കൽ ഓഫിസിൽ (ഹോമിയോ). യോഗ്യത: സൈക്കോളജിയിൽ എം.എസ്.സി. പ്രവൃത്തി പരിചയം അഭികാമ്യം.
ഫാർമസിസ്റ്റ് നിയമനം
കല്പറ്റ : ഹോമിയോപ്പതി വകുപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 13-ന് രാവിലെ 11-ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ). യോഗ്യത: എൻ.സി.പി./സി.സി.പി.
വൈദ്യുതി മുടങ്ങും
കല്പറ്റ: ജില്ലയുടെ വിവിധഭാഗങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും.
എട്ട് മുതൽ ആറ് വരെ: പനമരം സെക്‌ഷന് കീഴിലെ ആറുമൊട്ടംകുന്ന്, കാപ്പുംചാൽ, കണ്ണാടിമുക്ക്, ചെറുകാട്ടൂർ, പരക്കുനി, കൈതക്കൽ, കരിമ്പുംകുന്ന്, ആര്യന്നൂർ, നീർവാരം, ചന്ദനകൊല്ലി, കല്ലുവയൽ, ദാസനക്കര, ബത്തേരി സെക്‌ഷൻ പരിധിയിലെ ഒന്നാം മൈൽ, ആർമാട്, കുപ്പാടി, വേങ്ങൂർ, ചെതലയം, വളാഞ്ചേരി.
ഒമ്പത് മുതൽ അഞ്ച് വരെ: കമ്പളക്കാട് സെക്‌ഷന് കീഴിലെ കാക്കവയൽ, വണ്ടിയാമ്പറ്റ, കരിങ്കുറ്റി.
9.30 മുതൽ 5.30 വരെ : പടിഞ്ഞാറത്തറ സെക്‌ഷനിലെ ശാന്തിനഗർ, ആലക്കണ്ടി.
8.30 മുതൽ 5.30 വരെ: അമ്പലവയൽ സെക്‌ഷൻ പരിധിയിലെ അമ്പലവയൽ ഫാം, ടൗൺ, മാങ്കൊമ്പ്, കെ.വി.കെ., നീർച്ചാൽ, മഞ്ഞപ്പാറ, നരിക്കുണ്ട്, ആണ്ടൂർ, മുള്ളോർക്കൊല്ലി എന്നിവിടങ്ങളിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
അധ്യാപക നിയമനം
കല്പറ്റ : സമഗ്ര ശിക്ഷാ കേരള ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലുള്ള മൂന്ന് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രോയിങ്ങ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 19- ന് രാവിലെ 10.30-ന് ബത്തേരി ഡയറ്റിൽ.
ലേലം
കല്പറ്റ : തൃശ്ശിലേരി വില്ലേജിൽ റീസർവേ 341/1എ1എ1-ൽപ്പെട്ട സ്ഥലത്ത്നിന്ന് മുറിച്ച് കഷണങ്ങളാക്കി കച്ചീട്ടിൽ ഏല്പിച്ച വീട്ടി മരങ്ങൾ ബുധനാഴ്ച രാവിലെ 11-ന് സ്ഥലത്ത് ലേലം ചെയ്യും.
തൃശ്ശിലേരി വില്ലേജിൽ റീസർവേ 281/6 എ1എ1-ൽപ്പെട്ട സ്ഥലത്ത് നിന്ന് മുറിച്ച് കഷണങ്ങളാക്കി സൂക്ഷിച്ച വീട്ടി മരങ്ങളും വിറകും ഡിസംബർ 11-ന് രാവിലെ 11-ന് സ്ഥലത്ത് ലേലം ചെയ്യും.