മാനന്തവാടി: ജീവനക്കാർക്ക് കൃത്യമായി ശംബളവും ആനുകുല്യങ്ങളും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി.) അനിശ്ചിതകാല റിലേ സത്യാഗ്രഹസമരം തുടങ്ങി. മാനന്തവാടി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ സത്യാഗ്രഹസമരം ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എൻ. രാജൻ അധ്യക്ഷതവഹിച്ചു. കെ.പി. വിജയൻ, പി. ദിനേശ്ബാബു, വി.വി. ആന്റണി, കെ. സജീവൻ, ശോഭ രാജൻ, കെ. ജയന്ത്, വി. ബൈജു എന്നിവർ സംസാരിച്ചു.
കല്പറ്റ: ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി. കല്പറ്റ യൂണിറ്റിൽ സംയുക്ത തൊഴിലാളിയൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. ഒ.എ. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. കെ.എ. ശ്രീധരൻ അധ്യക്ഷതവഹിച്ചു. പി.എം. അഷ്റഫ്, വിമൽ വി. നായർ, ബിബിൽലാൽ തുടങ്ങിയവർ സംസാരിച്ചു.