കോട്ടത്തറ: കുറുങ്ങാലൂർ മഹാശിവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം വെള്ളിയാഴ്ച ആഘോഷിക്കും. രാവിലെ 5.30-ന് നടതുറക്കൽ, അഷ്ടദ്രവ്യ ഗണപതിഹോമം, ഉഷഃപൂജ, 7.30 മുതൽ കൽക്കണ്ടം അഭിഷേകം, ഒമ്പത് വരെ തേൻ അഭിഷേകം, പാലഭിഷേകം, വിശേഷാൽ ഇളനീർ അഭിഷേകം, 11-ന് ഉച്ചപൂജ, പ്രഭാഷണം, ഒന്നിന് അന്നദാനം, നടയടയ്ക്കൽ, വൈകീട്ട് അഞ്ചിന് നട തുറക്കൽ, അഭിഷേകം, ആറിന് സഹസ്രം ദീപസമർപ്പണം, ദീപാരാധന, വിളക്കുപൂജ, അത്താഴപൂജ, രുദ്രഗീതം ഭജൻസ്, 8.30-ന് നടയടയ്ക്കൽ, തുടർന്ന് പ്രദേശിക കലാപരിപാടികൾ.

റിപ്പൺ: മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം വെള്ളിയാഴ്ച. രാവിലെ പുറഞ്ചേരി ഇല്ലം ദാമോദരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കുന്ന ഗണപതി ഹോമത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാവും. തുടർന്ന് ഉഷഃപൂജ, ഉച്ചപൂജ, അന്നദാനം, എഴുന്നള്ളത്ത്, അത്താഴപൂജ, രാത്രി ഗാനമേള എന്നിവയുമുണ്ടാകും.