കോളേരി: ശ്രീനാരായണ ഷണ്മുഖക്ഷേത്രം ശിവരാത്രി മഹോത്സവം 15 മുതൽ 21 വരെ ക്ഷേത്രംതന്ത്രി ആലപ്പുഴ ജഗദീശൻ തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ നടക്കും. മേൽശാന്തി അനീഷ് ശാന്തി, വിശ്വൻ ശാന്തി എന്നിവർ സഹകാർമികത്വം വഹിക്കും. മഹോത്സവത്തിന്റെ ഭാഗമായി വിശേഷാൽ പൂജകളും താലപ്പൊലി ഘോഷയാത്രയും വിവിധ കലാപരിപാടികളുമുണ്ടായിരിക്കും.

15-ന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, നിർമാല്യദർശനം, ഏഴിന് പഞ്ചവിംശതികലശം, വൈകീട്ട് 6.30-ന് ദീപാരാധനയും സഹസ്രദീപ സമർപ്പണവും, 7.18 മുതൽ 8.06 വരെ തൃക്കൊടിയേറ്റ്. അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികൾക്കായി കുരുമുളക്, നെല്ല്, കാപ്പി, അവൽ എന്നിവകൊണ്ട് കൊടിമരച്ചുവട്ടിൽ പറനിറയ്ക്കൽ വഴിപാട്.

16-ന് പതിവുപൂജകൾ. 17, 18 തീയതികളിൽ പതിവ് പൂജകൾക്കൊപ്പം രാവിലെ ഏഴിന് ഗുരുപൂജ, വൈകീട്ട് 6.15-ന് ശീവേലി. 19-ന് പതിവ് പൂജകളും വൈകീട്ട് 8.30-ന് നാടൻപ്പാട്ട്. 20-ന് രാത്രി 11-ന് പള്ളിവേട്ട, ശേഷം പള്ളിനിദ്ര. 21-ന് രാവിലെ വിശേഷാൽ അഭിഷേകങ്ങൾ, എട്ടിന് ശീവേലി, 11 മുതൽ പഞ്ചാരിമേളം. വൈകീട്ട് നാലിന് നടതുറക്കൽ, ഏഴിന് നൃത്തനൃത്യങ്ങൾ. വളാഞ്ചേരി, പാടിയമ്പം, പാപ്പശ്ശേരി, വെള്ളിമല, മൂന്നാനക്കുഴി, കേണിച്ചിറ, ചൂതുപാറ എന്നിവിടങ്ങളിൽനിന്നുള്ള കാവടി താലപ്പൊലി ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തും. തുടർന്ന് കാവടി അഭിഷേകം. രാത്രി 12.30-ന് ഗാനമേള, പുലർച്ചെ 3.30-ന് ആറാട്ടുബലി, ആറാട്ടുപുറപ്പാട്, ദീപാരാധനയ്ക്കുശേഷം കൊടിയിറക്ക്, മംഗളപൂജ. രാവിലെ ആറുമുതൽ നരസിപ്പുഴയുടെ തീരത്ത് പിതൃബലിതർപ്പണം.