കോളേരി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽനടന്ന ഉണർവ് 2019, സൗഹൃദ സംഗമവും അനുമോദനവും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഒ.ആർ. രഘു അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കുൾ കലാ-കായികമത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള മൊമെന്റോ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ വിതരണം ചെയ്തു. പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രുക്‌മിണി സുബ്രഹ്മണ്യൻ, സ്കൂൾ പ്രിൻസിപ്പൽ സുബ്രഹ്മണ്യ ദാസ്, പി.ബി. ശിവൻ, ഇന്ദിരാ സുകുമാരൻ, ബാലകൃഷ്ണൻ വെല്ലപ്പറ്റ, പി.എം. സുധാകരൻ, എ.ഡി. പാർഥൻ എന്നിവർ സംസാരിച്ചു.