കോളേരി: കൃഷ്ണവിലാസ് എ.യു.പി. സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. മകൻ ആദിൽസായിയുടെ ഓർമയ്ക്കായി എ.പി. പ്രകാശനാണ് തുടർച്ചയായി ഒമ്പതാം വർഷവും സ്കൂളിനായി അഞ്ചുപത്രങ്ങൾ സ്പോൺസർ ചെയ്തത്.

സ്കൂളിൽ നടന്ന ചടങ്ങിൽ കോളേരി ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ സുബ്രഹ്മണ്യദാസ് സ്കൂൾ ലീഡർ എം.ബി. അരുണിന് പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.കെ. സജീവൻ അധ്യക്ഷത വഹിച്ചു. മാതൃഭൂമി സെയിൽസ് ഓർഗനൈസർ എ. മധു പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപകൻ കെ.എൻ. മനോജ് കുമാർ, മാതൃഭൂമി ഏജന്റ് വി.എസ്. പങ്കജാക്ഷൻ, കെ.ആർ. പുഷ്പ, സി.കെ. ശ്രീലാൽ, പി. നിധീഷ്, വി.എം. ഷീബ എന്നിവർ സംസാരിച്ചു.