കോളേരി: കോളേരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽനിന്നും 2018-19 വർഷത്തിൽ പഠനം പൂർത്തീകരിച്ചവർക്കും 2019-20-ൽ സ്കൂൾമാറ്റം വാങ്ങിയവർക്കുമുള്ള കോഷൻ ഡെപ്പോസിറ്റ് 19-ന് വിതരണം ചെയ്യും.

സഹവാസക്യാമ്പ്

കല്പറ്റ : നെഹ്‌റു യുവകേന്ദ്ര കൊയിലേരി ഉദയ വായനശാലയുടെ സഹകരണത്തോടെ 15-നും 29-നും ഇടയിൽ പ്രായമുള്ളവർക്കായി 22, 23, 24 തീയതികളിൽ ത്രിദിന നേതൃപരിശീലന സഹവാസക്യാമ്പ് സംഘടിപ്പിക്കുന്നു. ഏതെങ്കിലും ക്ലബ്ബിനെ പ്രതിനിധീകരിച്ച് ബയോഡാറ്റസഹിതം ചൊവാഴ്ച അപേക്ഷ നൽകാം. ഇ- മെയിൽ: wayanadnyk@gmail.com. ഫോൺ: 04936 202330, 9074674969,9605112871.

വോളിബോൾ ചാമ്പ്യൻഷിപ്പ്

പനമരം : ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 22, 23, 24 തീയതികളിൽ കോട്ടത്തറ പഞ്ചായത്ത് സ്റ്റേഡിയത്തിൽ. പങ്കെടുക്കുന്ന ടീമുകൾ 15-നകം രജിസ്റ്റർ ചെയ്യണം. 30 മുതൽ ഡിസംബർ ആറുവരെ പനമരത്ത് നടക്കുന്ന സംസ്ഥാന നോർത്ത് സോൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാടീമിനെ തിരഞ്ഞെടുക്കും. ഫോൺ: 7012131591.

ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്

കല്പറ്റ : ലയൺസ് ക്ലബ്ബും കല്പറ്റ കണ്ണൂർ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ചേർന്ന് ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് നടത്തുന്നു. വെള്ളിയാഴ്ചമുതൽ 15 ദിവസത്തേക്കാണ് ക്ലാസ്. എസ്.എസ്.എൽ.സി., പ്ലസ്ടു പൂർത്തിയാക്കിയ കുട്ടികൾക്ക് പങ്കെടുക്കാം. കോഴ്‌സ് ഫീയുടെ പകുതി തുക കല്പറ്റ ലയൺസ് ക്ലബ്ബ് വഹിക്കും. 13-നകം കല്പറ്റ എമിലിയിലെ കണ്ണൂർ ആയുർവേദ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തണം. ഫോൺ: 9447219562, 9497872562.

ഭിന്നശേഷിക്കാർക്ക് തിരിച്ചറിയൽ കാർഡ്

പന്തല്ലൂർ : ഭിന്നശേഷിക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നതിനും പരാതികൾ ബോധിപ്പിക്കുന്നതിനും ചൊവ്വാഴ്ച പന്തല്ലൂർ താലൂക്ക് ഓഫീസിൽ ക്യാമ്പ് നടത്തും. ഫോൺ: 9486641719.

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കല്പറ്റ : മലബാർ ദേവസ്വം ബോർഡിന്റെ ക്ഷേമനിധി ഫണ്ടിൽനിന്നും ബാങ്ക് വഴി ആനുകൂല്യം കൈപ്പറ്റുന്നവർ ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് നമ്പർ, മേൽവിലാസം, ടെലിഫോൺ നമ്പർ എന്നിവ 20-നകം നൽകണം. വിലാസം: സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം.പി.ഒ, കോഴിക്കോട്. ഫോൺ: 0495 2360720.

അധ്യാപക നിയമനം

കല്പറ്റ : ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഒഴിവുള്ള അഗ്രികൾച്ചർ തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച 13-ന് ഉച്ചയ്ക്ക് രണ്ടിന്. ഫോൺ: 9947085920.

നൂൽപ്പുഴ: രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹൈസ്കൂളിൽ കായികാധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 13-ന് 11-ന്. ഫോൺ: 04936 270140.

അമ്പലവയൽ: നെല്ലാറച്ചാൽ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് സോഷ്യൽ സയൻസ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 14-ന് 10-ന്.

വൈദ്യുതി മുടങ്ങും

കല്പറ്റ : വെള്ളമുണ്ട സെക്ഷനിലെ ഒഴുക്കന്മൂല, പാതിരിച്ചാൽ, പാതിരിച്ചാൽ കോഫി മില്ല് ഭാഗങ്ങളിൽ ചൊവാഴ്ച ഒമ്പത് മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ പേരാൽ, പതിനാറാംമൈൽ, ടീച്ചർമുക്ക് എന്നിവിടങ്ങളിൽ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ലേലം

കല്പറ്റ : പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം മാനന്തവാടി ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന മഹീന്ദ്ര ജീപ്പ് 27- ന് 11-ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോൺ: 04935 243308.

കോട്ടത്തറ: ബ്ലോക്ക് ഒന്പതിൽ റി.സ. നമ്പർ 54/1ലെ ഭൂമിയിൽനിന്നും അനധികൃതമായിമുറിച്ച വെണ്ടേക്ക് മരങ്ങൾ 13-ന് 2.30-ന് സ്ഥലത്ത് ലേലംചെയ്ത് വിൽക്കും.

ബോധവത്കരണക്ലാസ്

കല്പറ്റ : ജില്ലാ ആയുർവേദ ആശുപത്രിയിലെ വൃദ്ധജന പരിപാലനവിഭാഗം 22-ന് വയോജനങ്ങൾക്ക് അസ്ഥി സാന്ദ്രതാനിർണയവും അസ്ഥികളുടെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തിൽ ബോധവത്കരണക്ലാസും നടത്തും. 20 വരെ ജില്ലാ ആശുപത്രിയിൽ രജിസ്റ്റർ ചെയ്യാം. ഫോൺ : 04936 207455.

സൗജന്യ മെഡിക്കൽക്യാമ്പ്

കല്പറ്റ : അപസ്മാരരോഗത്തിനുള്ള സൗജന്യ ആയുർവേദ മെഡിക്കൽക്യാമ്പ് 17-ന് രാവിലെ 10 മുതൽ കല്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9449367945.

20-ന് പൈൽസ്, ഫിഷർ, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾക്കുള്ള സൗജന്യ മെഡിക്കൽക്യാമ്പ് കല്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ രാവിലെ ഒമ്പതു മുതൽ രണ്ട് വരെ. 12 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ഫോൺ: 9497466291.

ദേശീയബാലശാസ്ത്ര കോൺഗ്രസ്

കല്പറ്റ : ദേശീയബാലശാസ്ത്ര കോൺഗ്രസ് ജില്ലാതല മത്സരങ്ങൾ 16-ന് രാവിലെ ഒമ്പതു മുതൽ കല്പറ്റ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂൾ ജൂബിലി ഹാളിൽ. ശാസ്ത്രവും സാങ്കേതികവിദ്യയും വൃത്തിയും ഹരിതാഭയും ആരോഗ്യവുമുള്ള രാജ്യത്തിന് എന്നതാണ് വിഷയം. ഫോൺ: 9496344025.

ലൈസൻസ് പുതുക്കൽ

കല്പറ്റ : പൊതുമരാമത്ത് വകുപ്പ് നിരത്തുകൾവിഭാഗം കല്പറ്റ സെക്ഷനിൽനിന്ന് അനുവദിച്ചതും 2020 മാർച്ച് 31 വരെ കാലാവധി ഉള്ളതുമായ കരാർ ലൈസൻസ് പുതുക്കുന്നതിന് രേഖകൾസഹിതം ഡിസംബർ 31 വരെ അപേക്ഷിക്കാമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

സൗജന്യ റിക്രൂട്ട്‌മെന്റ്

കല്പറ്റ : മാലിയിലെ മൾട്ടി സ്പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്നീഷ്യൻ എന്നീ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ് സൈറ്റിലും ടോൾഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 23.