കോളേരി: ശ്രീനാരായണ ദർശന പഠന കേന്ദ്രത്തിൽ ചേർന്ന കർഷകരുടെ കൂട്ടായ്മ ഫോറം ഫോർ ഫെയർ ട്രേഡ് ഓർഗാനിക് അഗ്രി ബിസിനസ് (എഫ്.എഫ്.ഒ.എ.ബി.)എന്ന സംഘടന രൂപവത്കരിച്ചു. വയനാട്, കണ്ണൂർ ,കോഴിക്കോട്, കാസർകോട് ,നീലഗിരി, ചാമരാജനഗർ ,കുടക് ജില്ലകളിൽ പെർഫെറ്റോ നാച്വറൽസ് നേതൃത്വം നൽകുന്ന ജൈവക്കൃഷി വ്യാപന പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ ഫെയർ ട്രേഡ് കൂട്ടായ്മയാണ് ഫോബ്. കെ. സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. അമൽ ആൻറണി അധ്യക്ഷത വഹിച്ചു.

ജോവിൻ ജോർജ്, ഷീല വാണിയംപുരയ്ക്കൽ, സി.ജി. ജോർജ്, എ.ടി. വർക്കി, ഷാജൻ ജോസഫ്, യശോദ പുത്തൻകൂടി, എം.വി. ജോർജുകുട്ടി, ഷിബി കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.