കോളേരി: പാലം തകർന്നതോടെ പാപ്ളശ്ശേരി, വെള്ളിമല നിവാസികൾ ദുരിതത്തിൽ. കേണിച്ചിറയിലും സുൽത്താൻബത്തേരിയിലും എത്തിച്ചേരാൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്. ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിലച്ചു. രണ്ടുവർഷം മുമ്പുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പൂതാടി പഞ്ചായത്തിലെ നാലുപാലങ്ങൾ തകർന്നിരുന്നു. എന്നാൽ അവയിൽ മൂന്നുപാലങ്ങളും പുനർനിർമിച്ചുവെങ്കിലും അപകടസ്ഥിതിയിലായ കുണ്ടിച്ചിറ പാലത്തിന്റെ കാര്യത്തിൽ നടപടിയുണ്ടായില്ല. ഈ വർഷത്തെ പ്രളയത്തിൽ പാലം പൂർണമായും ഇടിഞ്ഞുതാഴ്ന്നു. പ്രദേശം പൂർണമായും ഒറ്റപ്പെടുകയും ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. സംഭവസ്ഥലം സന്ദർശിച്ചിരുന്നു.