കോളേരി: ശ്രീനാരയണഗുരുജയന്തി ആഘോഷത്തിന്റെ ഭാഗമായി ശിവഗിരിമഠം ഗുരുധർമ പ്രചാരണസഭ ജില്ലാ കമ്മിറ്റി ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സെപ്റ്റംബർ എട്ടിന് കോളേരി ജി.ഡി.പി.എസ്. ഓഫീസിൽ ഉപന്യാസരചനാ മത്സരം നടത്തും. വിഷയം: നവോത്ഥാനകേരളത്തിൽ ഗുരുദേവ ദർശനത്തിന്റെ സ്വാധീനം. ഫോൺ: 9400411704, 9562213943.

ഹരിതനിയമ പരിശീലനം

കല്പറ്റ : മാറ്റിവെച്ച ഹരിതനിയമ പരിശീലനം 27, 30 തീയതികളിൽ നടക്കും. മാനന്തവാടി നഗരസഭയിലെയും മാനന്തവാടി, പനമരം ബ്ലോക്കുകളിലെ ഗ്രാമപ്പഞ്ചായത്ത് തലത്തിലെയും റിസോഴ്‌സ് പേഴ്‌സൺമാർക്ക് 27-ന് മാനന്തവാടി കെ. കരുണാകരൻ സ്മാരകഹാളിലും കല്പറ്റ, ബത്തേരി നഗരസഭകളിലേയും കല്പറ്റ, ബത്തേരി ബ്ലോക്കുകളിലെ ഗ്രാമപ്പഞ്ചായത്ത് തലത്തിലെയും റിസോഴ്‌സ് പേഴ്‌സൺമാർക്ക് 30-ന് ജില്ലാ ആസൂത്രണഭവനിലെ എ.പി.ജെ. ഹാളിലുമാണ് പരിശീലനം.

റാങ്ക് ലിസ്റ്റ് റദ്ദായി

കല്പറ്റ : വിദ്യാഭ്യാസവകുപ്പിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (കാറ്റഗറി നമ്പർ 077/2013), ഹോമിയോപ്പതി വകുപ്പിൽ ലാബ് അറ്റൻഡർ (കാറ്റഗറി നമ്പർ 023/2014) എന്നീ റാങ്ക് ലിസ്റ്റുകൾ കാലാവധി പൂർത്തിയായതാനാൽ റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കല്പറ്റ : കേന്ദ്ര വനിതാശിശുവികസന മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള കുട്ടികൾക്കുള്ള ബാലശക്തി പുരസ്കാർ, കുട്ടികളുടെ മേഖലയിൽ അവരുടെ ഉന്നമനത്തിനായി സമുന്നതമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ബാല കല്യാൺ പുരസ്കാർ എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.nca-wcd.nic.in എന്ന വെബ്‌സൈറ്റിലൂടെ 31-നകം സമർപ്പിക്കണം.

ലേലം

പനമരം : പൊതുമരാമത്ത് (നിരത്തുകൾ) ഓഫീസ് പരിസരത്ത് മുറിച്ചിട്ടിരിക്കുന്ന വിവിധയിനം മരങ്ങൾ 30-ന് രാവിലെ 11-ന് ലേലം ചെയ്യും. പങ്കെടുക്കുന്നവർ പാൻകാർഡുമായി ഹാജരാകണം. മുദ്രവെച്ച കവറിൽ ക്വട്ടേഷനുകളും സ്വീകരിക്കും.

തൃശ്ശിലേരി: വില്ലേജിൽ സർവേനമ്പർ 375/2-ൽപ്പെട്ട 0.4047 ഹെക്ടർ നിലം സെപ്റ്റംബർ 25-ന് രാവിലെ 11-ന് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.

കൂടിക്കാഴ്ച

കല്പറ്റ : കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ വിമൻ ആൻഡ് ചിൽഡ്രൻ ഹോമിൽ റെസിഡന്റ് വാർഡൻ, കെയർ ടേക്കർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സെക്യൂരിറ്റി തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച 29-ന് രാവിലെ 10-ന് അഞ്ചാംമൈലിൽ പ്രവർത്തിക്കുന്ന മഹിളാ സമഖ്യ ജില്ലാ ഓഫീസിൽ. ഫോൺ 04935 227078.

വൊളന്റിയർ കൂടിക്കാഴ്ച

കല്പറ്റ : കേന്ദ്രസർക്കാർ സ്ഥാപനമായ നെഹ്‌റു യുവകേന്ദ്ര ഐക്യരാഷ്ട്രസംഘടന വൊളന്റിയർ പ്രോഗ്രാമിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നു. പ്രായം 15 മുതൽ 29 വരെ. യോഗ്യത: നാഷണൽ സർവീസ് സ്കീം, യൂത്ത്ക്ലബ്ബ്, ഗ്രന്ഥശാല അംഗങ്ങൾ, യുവജനക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാനുള്ള സന്നദ്ധത. 26-ന് രാവിലെ 10-ന് ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളിൽ കൂടിക്കാഴ്ച. ഫോൺ: 04936 202330.