കോളേരി: ശ്രീനാരായണ ഷൺമുഖ ക്ഷേത്രത്തിൽ 31-ന് രാവിലെ ആറുമുതൽ ബലിതർപ്പണം തുടങ്ങും. വട്ടത്താനി മഹാവിഷ്ണു ക്ഷേത്രത്തിൽ 31-ന് രാവിലെ ആറുമുതൽ 10 വരെ വാളവയൽ പുഴയുടെ തീരത്ത് ബലിതർപ്പണം നടക്കും.

പാമ്പ്ര-ചേലക്കൊല്ലി ശിവക്ഷേത്രത്തിൽ ബലിതർപ്പണം 31-ന് രാവിലെ ആറുമുതൽ കാവേരി ഇല്ലം നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും.

കാക്കവയൽ: പൂമാല പരദേവതാ ക്ഷേത്രത്തിൽ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 31-ന് പുലർച്ചെ ബലിതർപ്പണം തുടങ്ങും.