കോളേരി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2017-19 അധ്യയന വർഷത്തെ വിദ്യാർഥികളുടേയും 2019 പ്ലസ് വൺ സ്കൂൾ ട്രാൻസ്ഫർ വിദ്യാർഥികളുടേയും കോഷൻ ഡെപ്പോസിറ്റ് 25-ന് വിതരണം ചെയ്യും.

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ : സെക്ഷനിലെ പതിനാറാംമൈൽ ഭാഗത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കൂട്ടുമുണ്ട 66 കെ.വി. സബ് സ്റ്റേഷൻ പരിധിയിൽ 23 -ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.

അധ്യാപക നിയമനം

പൂതാടി : ഗവ. യു.പി. സ്കൂളിൽ ഹിന്ദി, ഉറുദു അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച 21-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

സുൽത്താൻബത്തേരി: കോളേരി ഗവ. ഹൈസ്കൂളിലെ നാച്വറൽ സയൻസ് അധ്യാപക തസ്തികയിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10.30-ന്.

അമ്പലവയൽ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതാധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച 11 ന്.

പീച്ചംകോട്: ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.എ. നിയമനത്തിനുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച പത്തിന്.

തീയതി നീട്ടി

കല്പറ്റ : ദേശിയ ഗ്രാമീണ വികസന മന്ത്രാലയവും നൈപുണ്യ വികസന മന്ത്രാലയവും ചേർന്ന് നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടിയുടെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശന തീയതി 22 വരെ നീട്ടി. ക്രിസ്റ്റ്യൻ, മുസ്‌ലിം, എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ഫോൺ: 8086619477, 8157044788.

പൊതുയോഗം

സുൽത്താൻബത്തേരി : അർധ സൈനിക വിമുക്ത ഭടൻമാരുടെയും ആശ്രിതരുടെയും പൊതുയോഗം ഞായറാഴ്ച രണ്ട് മണിക്ക് ബത്തേരി ശ്രീകൃഷ്ണ ടൂറിസ്റ്റ് ഹോമിൽ ചേരും. ഫോൺ: 8095755044, 9745588142.

കൃഷി ടെക്നീഷ്യൻമാരെ തിരഞ്ഞെടുക്കുന്നു

പനമരം : ഗ്രാമപ്പഞ്ചായത്ത് കൃഷിഭവൻറെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമസേനയിലേക്ക് കൃഷി ടെക്നീഷ്യൻമാരെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചു. 30- ന് അഞ്ചിനകം നിശ്ചിത മാതൃകയിൽ പനമരം കൃഷിഭവനിൽ അപേക്ഷ നൽകണം. അപേക്ഷകർ പനമരം ഗ്രാമപ്പഞ്ചായത്തിലെ നിവാസികളും 18- നും 55-നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.

കൂടിക്കാഴ്ച

കല്പറ്റ : എൻ.എം.എസ്.എം. ഗവ. കോളേജിൽ ലൈബ്രറി ഇന്റേൺസ് നിയമനത്തിനുള്ള കൂടിക്കാഴ്ച 24- ന് രാവിലെ 11- ന് കോളജ് ഓഫീസിൽ നടക്കും. ബി.എൽ.ഐ.എസ്. ബിരുദമുള്ളവർ രേഖകളുമായി ഹാജരാകണം.ഫോൺ 04936 204569, 9656822126.

അക്ഷയ സംരംഭകർക്ക് പരിശീലനം

കല്പറ്റ : അക്ഷയ സംരംഭകർക്കായുള്ള നൈപുണ്യവികസന പരിശീലനം 22- ന് രാവിലെ 10- ന് കല്പറ്റ ഗ്രീൻഗേറ്റ്‌സ് ഹോട്ടലിൽ നടക്കും. കുട്ടികളുടെ ആധാർ എന്റോൾമെന്റിന് ഉപയോഗിക്കുന്നതിനായി സംസ്ഥാന സർക്കാർ അക്ഷയ സംരംഭകർക്ക് സൗജന്യമായി ഏർപ്പെടുത്തിയ ടാബ് വിതരണവും ഇതോടൊപ്പം നടക്കും.

കെൽട്രോണിൽ ഡിപ്ലോമ കോഴ്‌സ്

കല്പറ്റ : സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാട്ടുള്ള നോളജ് സെന്ററിൽ ഒരു വർഷത്തെ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേക്ക്‌ പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി സെന്ററിൽ നേരിട്ടെത്തി അപേക്ഷിക്കാം. ksg.ketlron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാഫോം ലഭ്യമാണ്. അവസാന തീയതി ജൂലായ് 30. ഫോൺ: 04712325154, 4016555.

കംപ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് കോഴ്‌സിന് അടിസ്ഥാന യോഗ്യത: പ്ലസ്ടു, ഐ.‌ടി.ഐ., ഡിപ്ലോമ, ബി.ടെക്. പ്രായപരിധി ഇല്ല.