കോളേരി: നാരായണ ഷൺമുഖ ക്ഷേത്രത്തിലെ ഏഴുദിവസത്തെ ഉത്സവാഘോഷത്തിന് ചൊവ്വാഴ്ച വൈകുന്നേരം കൊടിയേറും. ചൊവ്വാഴ്ച കൊടിമരച്ചുവട്ടിൽ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കായി പറനിറയ്ക്കൽ വഴിപാട് ഉണ്ടായിരിക്കും. കൂടാതെ വിശേഷാൽ പൂജകളും കലവറ നിറയ്ക്കലും. ബുധൻ, വ്യാഴം ദിവസങ്ങളിലും, മാർച്ച് ഒന്നിനും വിശേഷാൽ പൂജകൾ.

മാർച്ച് രണ്ടിന് രാത്രി ഏഴിന് കലാപരിപാടികൾ. മൂന്നിന് രാത്രി ഒമ്പതിന് കരോക്കെ ഗാനമേള, 11-ന് പള്ളിവേട്ട, പള്ളിനിദ്ര. ശിവരാത്രി ദിവസമായ നാലിന് എട്ടിന് ശീവേലി, 11-ന് പഞ്ചാരിമേളം, വൈകുന്നേരം കാവടി ഘോഷയാത്രകൾ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് കാവടി അഭിഷേകം, 11-ന് ആകാശവിസ്മയം, 12-ന് ഗാനമേള, പുലർച്ചെ 3.30-ന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, ദീപാരാധന, കൊടിയിറക്കൽ, മംഗളപൂജ, നരസി പുഴയുടെ തീരത്ത് ബലിതർപ്പണം.