കോളേരി: ഗവ. ഹയർസെൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സംഭാവന ചെയ്ത സി.സി. ക്യാമറകൾ ജില്ലാ പഞ്ചായത്ത് അംഗം ഒ.ആർ. രഘു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ്്‌ പി.ആർ. പുഷ്പാംഗദൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.ജെ. ലിസി, പ്രിൻസിപ്പൽ പി.എസ്. ലിജി, കെ.ആർ. ബിജു തുടങ്ങിയവർ സംസാരിച്ചു.