കോളേരി: വട്ടത്താനി മഹാവിഷ്ണുക്ഷേത്രത്തിൽ പൊങ്കാല സമർപ്പണവും തൃക്കാർത്തിക വിളക്ക്‌ തെളിയിക്കലും 23-ന് നടക്കും. രാവിലെ ഒമ്പതിന് പൊങ്കാല സമർപ്പണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകുന്നേരം ആറിന് ദീപസമർപ്പണം തുടർന്ന് ഭജന, അത്താഴപൂജ.