കോളേരി: വാളവയൽ ഗവ. ഹൈസ്കൂളിലെ ആർ.എം.എസ്.എ. കെട്ടിടവും സുവർണജൂബലി മന്ദിരവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പി. രാജീവ് എം.പി. യുടെ പ്രദേശിക വികസനഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച ക്ലാസ് മുറികൾ സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുക്‌മിണി സുബ്രഹ്മണ്യൻ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയൻ, ജില്ലാ പഞ്ചായത്തംഗം ഒ.ആർ. രഘു, ഇന്ദിരാ സുകുമാരൻ, ബിന്ദുദിവാകരൻ, എം.കെ. ബാലൻ, സി.കെ. അയൂബ്, ടി.ബി. സുരേഷ് എന്നിവർ സംസാരിച്ചു.