കോളേരി: ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ജേർണലിസം സീനിയർ, എക്കണോമിക്സ് സീനിയർ, മാത്തമാറ്റിക്സ് സീനിയർ, ബോട്ടണി ജൂനിയർ, കൊമേഴ്സ് ജൂനിയർ വിഷയങ്ങളിൽ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നവംബർ ഒന്നിന് 10-ന്.

പുല്പള്ളിf: പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ബോട്ടണി, സുവോളജി, മലയാളം, ഇക്കണോമിക്സ് വിഭാഗങ്ങളിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച 10.30-ന്.

നീർവാരം: നീർവാരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം മലയാളം (സീനിയർ) അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച രണ്ടിന്.

പനമരം:ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. ഫിസിക്സ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബർ ഒന്നിന് 10-ന്.

കോട്ടത്തറ: കോട്ടത്തറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ് അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച 11-ന്.

ആനപ്പാറ: ആനപ്പാറ ഗവ. ഹയർസെക്കൻഡറി എച്ച്.എസ്.എസ്.ടി. മലയാളം, ബോട്ടണി (ജൂനിയർ) അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച ബുധനാഴ്ച 10-ന്.

വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു

സുൽത്താൻബത്തേരി : നഗരസഭയിലെ എട്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ തിരുത്തൽ വരുത്താനും പേര് ഉൾപ്പെടുത്താനും എന്തെങ്കിലും ആക്ഷേപങ്ങൾ/അപേക്ഷകൾ ഉണ്ടെങ്കിലും നവംബർ ഒന്നുവരെ നഗരസഭാ ഓഫീസിൽ സമർപ്പിക്കണം.

ഇന്ന് അവധി

കല്പറ്റ : ആധാരമെഴുത്ത് അസോസിയേഷൻ കല്പറ്റ യൂണിറ്റ് കൺവെൻഷൻ നടക്കുന്നതിനാൽ ബുധനാഴ്ച കല്പറ്റ യൂണിറ്റിലെ ആധാരമെഴുത്ത് ഓഫീസുകൾ അവധിയായിരിക്കും.

വൈദ്യുതി മുടങ്ങും

കല്പറ്റ : സുൽത്താൻബത്തേരി സെക്‌ഷൻ പരിധിയിലെ, മാതമംഗലം, തേലമ്പറ്റ, മണ്ണൂർക്കുന്ന്, കണ്ണങ്കോട് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത്‌ മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വൃക്ക രോഗികൾക്ക് സൗജന്യ മരുന്ന്

കല്പറ്റ : കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്നേഹസ്പർശം പദ്ധതിയിൽ ജില്ലയിലെ വൃക്ക മാറ്റിവെച്ചവർക്കുള്ള Tacrograf 5mg, Tacrograf 1mg, Renodapt 500mg, Renodapt S360 എന്നീ മരുന്നുകൾ ഒരു മാസത്തേക്ക് സൗജന്യമായി നൽകും. ഈ മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ കുറിപ്പും ഫോട്ടോക്കോപ്പിയുമായി കല്പറ്റ ജനറൽ ആശുപത്രിയിൽ പേര് രജിസ്റ്റർ ചെയ്യണം. ഡോക്ടറുടെ കുറിപ്പിൽ ഈ മരുന്നുകൾ ഇല്ലാത്തവർക്ക് മരുന്ന് കിട്ടില്ല.