കോളേരി: അകാലത്തിൽ പൊലിഞ്ഞുപോയ കോളേരി കൃഷ്ണവിലാസ് എ.യു.പി. സ്കൂളിലെ വിദ്യാർഥി ആദിൽ സായിയുടെ സ്മരണയിൽ, സ്കൂളിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതി തുടങ്ങി. ആദിൽ സായിയുടെ സ്മരണയ്ക്കായി പിതാവ് എ.പി. പ്രകാശനാണ് തുടർച്ചയായി എട്ടാം വർഷവും പത്രം സ്പോൺസർ ചെയ്യുന്നത്. കോളേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമാധ്യാപിക പി.ജെ. ലിസി ഉദ്ഘാടനം ചെയ്തു.

സ്കൂൾ പി.ടി.എ. പ്രസിഡന്റ് വിനിജ രത്നാകരൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ കെ.എൻ. മനോജ്കുമാർ, കെ.ജെ. ദേവസ്യ, ഷേഖ ഷിബു, സി.കെ. ശ്രീലാൽ, കെ.സി. ബാലകൃഷ്ണൻ, വി.എം. ഷീബ, പി.എം. ഷാജി, മാതൃഭൂമി സെയിൽസ് ഓർഗനൈസർ എൻ.കെ. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.