കോളേരി: ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിവിധ ക്ലബ്ബുകൾ ഗവ. സർവജന വി.എച്ച്.എസ്.എസ്. മുൻ പ്രധാനാധ്യാപകൻ പി.എ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ സമാഹരിച്ച കുടകളുടെ വിതരണം പ്രഥമാധ്യാപിക പി.ജെ. ലിസി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എൻ. മഹേഷ് കുമാർ അധ്യക്ഷത വഹിച്ചു. പി.എൻ. ബീന, സിനി സൂസൻ മത്തായി തുടങ്ങിയവർ സംസാരിച്ചു.

വിതരണം ചെയ്തു

കല്പറ്റ : ബാങ്ക് ഓഫ് ബറോഡയുടെ 111-ാമത് സ്ഥാപകദിനത്തിന്റെ ഭാഗമായി കല്പറ്റ ബ്രാഞ്ച് ചുണ്ടേൽ ആനപ്പാറ നായ്ക്ക കോളനിയിൽ പുതപ്പുകളും ഭക്ഷണക്കിറ്റും വിതരണംചെയ്തു. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ ജോർജ് വാത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ബാങ്ക് ബ്രാഞ്ച് മാനേജർ അഭിലാഷ് അജിത് അധ്യക്ഷത വഹിച്ചു. റെഡ്ക്രോസ് ദുരന്തനിവാരണസേനാ ജില്ലാ ഓർഗനൈസർ ഉണ്ണിക്കൃഷ്ണൻ വൈത്തിരി സംസാരിച്ചു.