കോളേരി: കൃഷ്ണവിലാസം എ.യു.പി. സ്കൂളിലെ ലൈബ്രറി ഹാൾ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സത്താർ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.എൻ. ഷിജു അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകൻ കെ.എൻ. മനോജ്, എം.പി. ഹരിദാസ്, ബാലകൃഷ്ണൻ വെല്ലപ്പറ്റ, എം.പി. മുരളീധരൻ, പി.എം. ഷാജി തുടങ്ങിയവർ സംസാരിച്ചു.