കോളേരി: വർക്കല ശിവഗിരിമഠം ഗുരുധർമ പ്രചാരണസഭ ജില്ലാ കമ്മിറ്റി അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി., എസ്.ടി. ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് എൻ. മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. മണിയപ്പൻ, കെ.എൻ. ചന്ദ്രൻ, കെ.കെ. കൃഷ്ണൻകുട്ടി, സി. മുകുന്ദൻ, സി.കെ. ദിവാകരൻ, കെ.എൻ. റെജി, കെ.എസ്. സജു എന്നിവർ സംസാരിച്ചു.