കോളേരി: ശ്രീനാരായണ ഷണ്മുഖ ക്ഷേത്രത്തിൽ മാസംതോറും നടത്തിവരാറുള്ള ഷഷ്ഠിവ്രതം 18-ന് നടക്കും.

പാലുത്പന്ന നിർമാണത്തിൽ പരിശീലനം

കല്പറ്റ : കോഴിക്കോട് ബേപ്പൂർ നടുവട്ടത്തുള്ള ക്ഷീരവികസന വകുപ്പിന്റെ പരിശീലനകേന്ദ്രത്തിൽ പാലുത്പന്ന നിർമാണത്തിൽ 10 ദിവസത്തെ പരിശീലനം നൽകും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സംരംഭകർക്കും ക്ഷീരസംഘങ്ങൾക്കും പരിശീലനത്തിൽ പങ്കെടുക്കാം. പാലുത്പന്നങ്ങളായ പാൽപേട, ബർഫി, മിൽക്ക് ചോക്ലേറ്റ്, പനീർ, തൈര്, ഐസ്‌ക്രീം, ഗുലാബ് ജാമുൻ തുടങ്ങിയ 25 ഇനങ്ങളിലാണ് പരിശീലനം നൽകുക. 18 മുതൽ 28 വരെയാണ് പരിശീലനം. താത്പര്യമുള്ളവർ 18-ന് രാവിലെ 10-നുമുമ്പ് ഫോട്ടോ പതിച്ച തിരിച്ചറിയൽകാർഡിന്റെ പകർപ്പുസഹിതം പരിശീലനകേന്ദ്രത്തിൽ എത്തണം. രജിസ്‌ട്രേഷൻ ഫീസ് 125 രൂപ. ഫോൺ: 0495 2414579.