കണിയാമ്പറ്റ: മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് ഏർപ്പെടുത്തിയ സാമ്പത്തിക സംവരണത്തിലെ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തണമെന്ന് കനകധാര ചാരിറ്റബിൾ സൊസൈറ്റി ഭരണസമിതി യോഗം. ഭൂവിസ്തൃതി ഒഴിവാക്കണം. വാർഷിക വരുമാനം എട്ടുലക്ഷം രൂപയെങ്കിലുമായി ഉയർത്തണം. പ്രസിഡന്റ് കെ. ആനന്ദകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശങ്കരൻ എമ്പ്രാന്തിരി, ഗോവിന്ദൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.