കല്പറ്റ: സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ സഹചാരി പുരസ്കാരത്തിന് കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ സ്റ്റുഡൻസ് പോലീസ് യൂണിറ്റ് (എസ്.പി.സി) അർഹരായി. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് അവാർഡ്. എസ്.പി.സി. യൂണിറ്റ് കമ്യൂണിറ്റി പോലീസ് ഓഫീസർ എം. സൽമ, എ.സി.പി.ഒ. ടി.കെ. അബ്ദുൽ റഷീദ്, ജി. ശശികുമാർ, എ.ഡി.ഐ. എ.ആർ. രഞ്ജിതപത്മം, കെ.എം. ആര്യ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. പുരസ്കാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസർ എം.കെ. മോഹനദാസ് എന്നിവർ സംസാരിച്ചു.
പ്രഥമ സഹചാരി പുരസ്കാരം
കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂൾ എസ്.പി.സി. യൂണിറ്റിന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. പ്രഥമ സഹചാരി അവാർഡ് സമ്മാനിക്കുന്നു