കല്പറ്റ: സെയ്ന്റ് വിൻസെന്റ് ഫെറോന പള്ളിയിൽ വി. വിൻസെന്റ് ഡി പോൾ, വി. സെബസ്ത്യനോസ്, പരിശുദ്ധ ദൈവമാതാവ് എന്നിവരുടെ തിരുനാൾ 17, 18, 19 തീയതികളിൽ ആഘോഷിക്കും. 17-ന് വൈകീട്ട് 4.15-ന് കൊടിയേറ്റ്, കുർബാന, സെമിത്തേരി സന്ദർശനം, ആറ്ുമണിക്ക് സൺഡേ സ്കൂൾവാർഷികം - മാനന്തവാടി രൂപതാ മിഷൻ ലീഗ് ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ഉദ്ഘാടനം ചെയ്യും.
18-ന് വൈകീട്ട് 4.30-ന് തിരുനാൾകുർബാന, വചനപ്രഘോഷണം, 6.15-ന് പ്രദക്ഷിണം, രാത്രി 8.30-ന് കുരിശിന്റെ ആശീർവാദം.
19-ന് രാവിലെ ആറിന് വി. കുർബാന, 9.30-ന് റാസ കുർബാന, 12.15-ന് ലദീഞ്ഞ്, കുർബാനയുടെ ആശീർവാദം, 12.30-ന് നേർച്ചഭക്ഷണം, 2.30-ന് കൊടിയിറക്കൽ.