കല്പറ്റ: ജില്ലയിൽ മെഡിക്കൽ കോളേജ് തുടങ്ങണമെന്ന് കേരള കോൺഗ്രസ് (എം.) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പി. അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. വി. ജോൺ ജോർജ്, ജോസ് തലച്ചിറ, കെ. ജോസഫ് കളപ്പുര, പി. അഷ്‌റഫ് പൂക്കയിൽ, എ.ജെ. തങ്കച്ചൻ, കെ.എ. വർഗീസ്, സി. നിക്സൺ ഫ്രാൻസിസ്, എ.ജെ. ദീപു ജെയിംസ്, കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു.
വെല്ലുവിളികളെ നേരിടണം - മന്ത്രി
നടവയൽ : രാജ്യം നേരിടുന്ന രാഷ്ട്രീയ സാംസ്കാരിക വെല്ലുവിളികളെയും പ്രശ്നങ്ങളെയും വിദ്യാർഥികൾ സർഗാത്മകമായി നേരിടണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ക്രിയാത്മകമായി ഇടപെടാൻ വിദ്യാർഥികളെ പ്രാപ്തമാക്കുന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ കാതലായ ലക്ഷ്യം. നടവയൽ സി.എം. കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് പ്ലേയ്‌സ്‌മെന്റ് സെല്ലിന്റെ പ്രയുക്തി കരിയർ വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.കെ. അബ്ദുൽ റഹ്മാൻ ബാഖവി അധ്യക്ഷത വഹിച്ചു. അസാപ് മാസ്റ്റർ ട്രെയ്‌നർ ജിജോയ് ജോസഫ,് കോളേജ് പ്രിൻസിപ്പൽ നാസർ പേരാമ്പ്ര, വൈസ് പ്രിൻസിപ്പൽ ഷഹീർ അലി, കെ.പി. ജംഷീർ, പി.സി. കിരൺ തുടങ്ങിയവർ സംസാരിച്ചു.