കല്പറ്റ: മൂന്നുവർഷമായി കർഷക പെൻഷന് അപേക്ഷിച്ചവർക്ക് പെൻഷൻ കൊടുക്കാത്ത സർക്കാർ നിലപാടിൽ കേരള സീനിയർ സിറ്റിസൺസ്‌ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പെൻഷൻ നൽകാൻ നടപടി സ്വീകരിക്കണം. ജില്ലാപ്രസിഡന്റ് കെ.വി. മാത്യു അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവൻനായർ, ടി.വി. രാജൻ, സി.കെ. ജയറാം, കെ. ഗിരിജ തുടങ്ങിയവർ സംസാരിച്ചു.