കല്പറ്റ: തരിയോട് സർവീസ് സഹ. ബാങ്ക് വായ്പാ വിതരണ കൗണ്ടർ ഉദ്ഘാടനവും കർഷക അവാർഡ് ദാനവും 16-ന് കാവുമന്ദം ലൂർദ്മാതാ ചർച്ച് ഓഡിറ്റോറിയത്തിൽ. പത്തുമണിക്ക് വായ്പാ കൗണ്ടർ, ബാങ്കിനുള്ള പുരസ്കാര ദാനം, മികച്ച കർഷകർക്കുള്ള അവാർഡ് ദാനം, ഓക്സിജൻ സിലിൻഡറുകളുടെ വിതരണം എന്നിവ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. സി.കെ. ശശീന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അവാർഡ് വിതരണം ചെയ്യും.
തരിയോട് ഗ്രാമപ്പഞ്ചായത്ത് ഷീജാ ആന്റണി ബാങ്കിന്റെ മുതിർന്ന അംഗങ്ങളെ ആദരിക്കും.
മികച്ച അങ്കണവാടിക്കുള്ള സംസ്ഥാനതല പുരസ്കാരം കാവുംമന്ദം അങ്കണവാടിക്ക് കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ജിൻസി സണ്ണി സമ്മാനിക്കും നിക്ഷേപ സമാഹരണ യജ്ഞം സഹകരണ വകുപ്പ് വയനാട് ജോയിന്റ് രജിസ്ട്രാർ പി. റഹീം, എ.ടി.എം. കാർഡ് വിതരണം നബാർഡ് ഡി.ഡി.എം. നിഷ വടക്കുംപറമ്പിൽ, നിക്ഷേപ വായ്പാ പദ്ധതി സംസ്ഥാന സഹ. ബാങ്ക് ജനറൽ മാനേജർ പി. ഗോപകുമാർ എന്നിവർ ഉദ്ഘാടനം ചെയ്യും.
കർളാട് തടാകത്തോട് ചേർന്ന് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള 3.5 ഏക്കർ ഭൂമിയിൽ എട്ട് കോടി രൂപയുടെ ടൂറിസം പദ്ധതി നടപ്പാക്കാൻ സഹകരണ വകുപ്പിന് പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും
പ്രസിഡന്റ് കെ.എൻ. ഗോപിനാഥൻ, വൈസ് പ്രസിഡന്റ് അഷ്‌റഫ് തയ്യിൽ, സെക്രട്ടറി പി.വി. തോമസ്, ഡയറക്ടർ എം.ടി. ജോണി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.