കല്പറ്റ: ലൈഫ് ഗുണഭോക്താക്കളുടെ ജില്ലാതല കുടുംബ സംഗമത്തിന്റെ ഭാഗമായി അവലോകനയോഗം ചേർന്നു. 24-ന് ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് സംഗമം.
ജില്ലയിൽ ആകെ 11,227 കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധതിയിലൂടെ വീടുകൾ പൂർത്തികരിച്ചത്. എ.ഡി.എം. തങ്കച്ചൻ ആന്റണി, സി.കെ. ശശീന്ദ്രൻ എം.എൽ.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു തുടങ്ങിയവർ സംസാരിച്ചു.