കല്പറ്റ: വൈത്തിരിയിലെ യുവതിയുടെ മരണത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി. കല്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭർത്താവ് സി.പി.എം. ജില്ലാ സെക്രട്ടറിയുൾപ്പെടെയുള്ളവർക്കുനേരേ നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം നടത്താതെ പരാതിക്കാരനെ മർദിച്ച് കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഭവത്തിൽ കുറ്റമറ്റ അന്വേഷണം ആവശ്യപ്പെട്ട് ബുധനാഴ്ച 10-ന് എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തും.
ആരോട രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.എം. പൊന്നു, കെ. ശ്രീനിവാസൻ. അല്ലി റാണി, പി.വി. ന്യൂട്ടൻ, ടി.എം. സുബീഷ്, എം.പി. സുകുമാരൻ, സന്ധ്യാ മോഹൻദാസ്, കെ.എം. ഹരീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.