കല്പറ്റ: മാതൃഭൂമി ഗൃഹലക്ഷ്മിവേദി പുതിയ യൂണിറ്റുകൾ രൂപവത്കരിക്കുന്നു. 18-ന് മുകളിൽ പ്രായമുള്ള കുറഞ്ഞത് 12 പേരടങ്ങുന്നതാണ് ഒരു യൂണിറ്റ്. 18 വയസ്സ് കഴിഞ്ഞ വനിതകൾക്ക് യൂണിറ്റിൽ അംഗങ്ങളാകാം. ഫോൺ: 9400803392, 9544930359.
ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മാനസിക പിരിമുറുക്കം, സ്ട്രെസ് മാനേജ്മെന്റ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ, യൂണിറ്റംഗങ്ങൾക്കും സ്ത്രീകൾക്കുമായി നേതൃപാടവം, വിവാഹേതര - വിവാഹപൂർവ ബന്ധങ്ങൾ, വഴിതെറ്റുന്ന കൗമാരം തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ, സ്ത്രീകൾക്കായി വിപണന മേള, പ്രകൃതിപഠന ക്യാമ്പുകൾ എന്നിവ നടത്താൻ തീരുമാനിച്ചു. യോഗത്തിൽ ജി. ബബിത, ഗീത പ്രസാദ്, പി.വി. നളിനി, സുഷമാ രവീന്ദ്രൻ, ഗിരിജാ മോഹൻദാസ്, പി.എൻ. പത്മിനി, എ.പി. സവിത, ശീതളാ മോഹൻദാസ് എന്നിവർ സംസാരിച്ചു.