കല്പറ്റ: പ്രാദേശിക കലാകാരൻമാരെയും സൃഷ്ടികളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ആർട്ട് ക്ലൗഡ് നടത്തിയ ആർട്ട് ക്യാന്പ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോ റിസോർട്ടിൽ നടന്ന ക്യാമ്പിൽ കലാകാരൻമാരായ വി.സി. അരുൺ, കെ.എ. ബെന്നി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, കെ.പി. ദീപ, ജോസഫ് എം. വർഗീസ്, പ്രസീത ബിജു, എം.ആർ. രമേഷ്, ഇ.സി. സദാനന്ദൻ, പി.സി. സണ്ണി തുടങ്ങിയവർ പങ്കെടുത്തു. തൃക്കൈപ്പറ്റ ഉറവ് ഇക്കോ ലിങ്ക്സ് ഓഫീസിൽ ഒരാഴ്ചത്തേക്കുകൂടി പ്രദർശനം തുടരും. കലാസൃഷ്ടികൾ വാങ്ങാനും അവസരമുണ്ട്.