സുൽത്താൻബത്തേരി: വയനാട്ടിൽനിന്ന്‌ സിങ്കപ്പൂരിലേക്കുള്ള ഫൈസൽ അഹമ്മദിന്റെ സൈക്കിൾ സവാരി ആരംഭിച്ചു. ആരോഗ്യകരമായ ഒരു ആധുനിക സമൂഹത്തിനായി പെഡലിങ് എന്ന മുദ്രാവാക്യവുമായാണ് സൈക്കിളിൽ ഫൈസൽ ലോകം കറങ്ങാനിറങ്ങിയിരിക്കുന്നത്. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, തായ്‌ലാൻഡ്, ലാവോസ്, കംബോഡിയ, വിയറ്റ്‌നാം, മലേഷ്യ, സിങ്കപ്പൂർ എന്നിങ്ങനെ ഒമ്പത് രാജ്യങ്ങളിലൂടെ നീളുന്നതാണ് ഫൈസലിന്റെ സൈക്കിൾ യാത്ര.

ശനിയാഴ്ച രാവിലെ ഫൈസലിനെ യാത്രയാക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും സഞ്ചാരികളുമെല്ലാം എത്തിയിരുന്നു. യുവസഞ്ചാരിയും ട്രാവൽ വ്ലോഗറുമായ അഷ്‌റഫ് എക്സൽ യാത്രയുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. അബ്ദുൾ സത്താർ, പി. സംഷാദ് തുടങ്ങിയവർ സംസാരിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ബത്തേരിയിൽനിന്ന്‌ കേരള- കർണാടക അതിർത്തിയായ മൂലഹള്ളവരെയെത്തിയാണ് സുഹൃത്തുക്കൾ ഫൈസലിനെ യാത്രയയച്ചത്.