സുൽത്താൻബത്തേരി: ബത്തേരി ടൗണിൽ കോട്ടക്കുന്നിൽ കാട്ടാനയിറങ്ങി. ഹൈലോഡ്‌ സി.എച്ച്. സജിത്തിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന കവുങ്ങും മറ്റു കൃഷികളും നശിപ്പിച്ചു. കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ പരിസരത്തുനിന്നാണ് ടൗണിലേക്ക് കാട്ടാനയെത്തിയത്. കാശ്മീർ മിസ്റ്റ് ഹോംസ്റ്റേയുടെ മുമ്പിൽ നട്ടുവളർത്തിയിരുന്ന അലങ്കാരമുളകളും പൂന്തോട്ടങ്ങളും നശിപ്പിച്ചു.