സുൽത്താൻബത്തേരി: ചെതലയത്തെ ഏഴിച്ചാൽകുന്ന് പൂതിമണ്ണ് കോളനിയിലെ കുടിവെള്ളപദ്ധതി നഗരസഭാ ചെയർമാൻ ടി.എൽ. സാബു ഉദ്ഘാടനംചെയ്തു. ട്രൈബൽ വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽനിന്ന് 6.6 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. നഗരസഭാ ഡിവിഷൻ കൗൺസിലർ അഹമ്മദ്കുട്ടി കണ്ണിയൻ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൾ റഹിം, അബ്ദുൾ അസീസ് ചെറുവത്ത്, എ.ആർ. കൃഷ്ണകുമാർ, പി.ആർ. ഷീജ തുടങ്ങിയവർ സംസാരിച്ചു.
content highlights; drinking water project inaugurated