accident
വയലിലേക്ക് മറിഞ്ഞ കാര്‍

പനമരം: കാർ വയലിലേക്ക് മറിഞ്ഞ് യുവതിക്ക് പരിക്കേറ്റു. ഇരിട്ടി സ്വദേശിയായ യുവതിക്കാണ് പരിക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പനമരം മാത്തൂർ ഇറക്കത്തിലാണ് അപകടം.

ഇറക്കം ഇറങ്ങുന്നതിനിടയില്‍ പനമരം ഭാഗത്തേക്ക് വരികയായിരുന്ന കാർ പെട്ടെന്ന് ബ്രെയിക്ക് ചെയ്തപ്പോൾ പുറകിൽവന്ന കാർ ഇടിക്കുകയായിരുന്നു. ഇതോടെ മുന്നിലെ കാർ താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കേറ്റ യുവതി പനമരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.