കാലിക്കറ്റ് ബൈക്കേഴ്സിന്റെ വയനാട് ചുരം ചലഞ്ച് ഞായറാഴ്ച


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം | Photo: Mathrubhumi

കോഴിക്കോട്: സൈക്ലിങ് മേഖലയിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാലിക്കറ്റ് ബൈക്കേഴ്സിന്റെ വയനാട് ചുരം ചലഞ്ച് -2023 ഞായറാഴ്ച നടക്കും. രാവിലെ ആറിന് കോഴിക്കോട് പന്തീരാങ്കാവ് ബോസ്ക് ഷോറൂമിൽനിന്ന് ഫ്ലാഗ് ഓഫ് ചെയ്ത് വയനാട് ജില്ലാ അതിർത്തിവരേയാണ് യാത്ര.

ജീവിതശൈലീ രോഗങ്ങളിൽനിന്ന് മുക്തിനേടാൻ ഉതകുന്ന രീതിയിൽ യുവജനങ്ങളിൽ സൈക്ലിങ്ങിനെക്കുറിച്ച് അവബോധം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സൈക്ലിങ്ങിൽ മികവു തെളിയിച്ച ഒട്ടേറെ താരങ്ങൾ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്.

1299 രൂപയാണ് രജിസ്ട്രേഷൻ ഫീ. വിവരങ്ങൾക്ക്: +919895316882, +918089482989 നമ്പറിൽ വിളിക്കുക.

Content Highlights: Calicut Bikers Club

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented