സുൽത്താൻബത്തേരി: തനിച്ചുതാമസിക്കുന്ന വയോധികയുടെ മൃതശരീരം വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വടക്കനാട് പണയമ്പം കറ്റിയാനിയിൽ രാജമ്മ (70) യാണ് മരിച്ചത്. വനാതിർത്തിയിലുള്ള ഇവരുടെ വീട്ടിൽനിന്ന് ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് മൃതശരീരം കണ്ടെത്തിയത്. കാലുകളൊഴികെയുള്ള ശരീരഭാഗങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. ബത്തേരി പോലീസ് സ്ഥലത്തെത്തി . ആത്മഹത്യയാണെന്നാണ് നിഗമനം. വീട്ടിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.