അഞ്ചുപഞ്ചായത്തുകളുടെ ദാഹമകറ്റാന്‍ ബാണാസുരസാഗര്‍ പദ്ധതി; പദ്ധതി അവസാനഘട്ടത്തിലെന്ന് അധികൃതര്‍


ബാണാസുരസാഗർ പദ്ധതി സമഗ്ര കുടിവെള്ള പദ്ധതിയ്ക്കായി അണക്കെട്ടിൽ പൂർത്തിയായ പമ്പ് ഹൗസ് | ഫോട്ടോ: മാതൃഭൂമി

പടിഞ്ഞാറത്തറ: വേനലെത്തുന്നതോടെ വരണ്ടുണങ്ങുന്ന ഗ്രാമങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ ബാണാസുരസാഗര്‍ സമഗ്ര കുടിവെള്ളപദ്ധതി പൂര്‍ത്തിയാകുന്നു. കടുത്തവരള്‍ച്ചയുടെ പിടിയിലമരുന്ന അഞ്ച് പഞ്ചായത്തുകളിലെ ഒന്നര ലക്ഷം പേര്‍ക്കാണ് ഇത് ആശ്രയമാവുക. സംസ്ഥാന ജല അതോറിറ്റി എന്‍.ഡി.ആര്‍.ഡി.ഡബ്ല്യു.പി. വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സമഗ്ര കുടിവെള്ളപദ്ധതി ആസൂത്രണംചെയ്തത്.

തരിയോട്, പൊഴുതന, കോട്ടത്തറ, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലാണ് ഈ പദ്ധതിയിലൂടെ ജലവിതരണം നടത്തുക. 2015-ല്‍ അന്നത്തെ കല്പറ്റ മണ്ഡലം എം.എല്‍.എ. എം.വി. ശ്രേയാംസ്‌കുമാര്‍ മുന്‍കൈയെടുത്താണ് വിപുലമായ കുടിവെള്ളപദ്ധതി തയ്യാറാക്കിയത്. 78 കോടി രൂപയാണ് ഇതിനായി കണ്ടെത്തിയത്. ഏതുവേനലിലും തെളിനീരുള്ള ബാണാസുരസാഗര്‍ അണക്കെട്ടാണ് കുടിവെള്ള പദ്ധതിയുടെ സ്രോതസ്സ്.അണക്കെട്ടില്‍ എട്ടുമീറ്റര്‍ വ്യാസമുള്ള കിണര്‍ നിര്‍മിച്ചിട്ടുണ്ട്. കിണറിന്റെയും പമ്പ് ഹൗസിന്റെയും നിര്‍മാണം പൂര്‍ത്തിയായി. ജലസംഭരണിയിലേക്കുള്ള വൈദ്യുത ലൈനുകളും വലിച്ചിട്ടുണ്ട്. പൈപ്പ് ലൈനാണ് പൂര്‍ത്തിയാകാനുള്ളത്. അധികംവൈകാതെ പദ്ധതി കമ്മിഷന്‍ചെയ്യാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

തരിയോട് പഞ്ചായത്തിലെ കമ്പനിക്കുന്നിലെ എട്ടു ദശലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന കൂറ്റന്‍ ജല ശുദ്ധീകരണ സംഭരണിയിലാണ് ബാണാസുരസാഗറില്‍നിന്ന് കുടിവെള്ളം എത്തിക്കുക. പടിഞ്ഞാറത്തറയില്‍ നാല് ദശലക്ഷം ലിറ്റര്‍ സംഭരണിയിലും വിതരണം ചെയ്യാന്‍ ജലമെത്തിക്കും. കമ്പനിക്കുന്നില്‍ ശുദ്ധീകരണശാലയ്ക്ക് സമീപം 7.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂഗര്‍ഭ സംഭരണിയും ഇതിനായി ഒരുക്കും. കോടഞ്ചേരിക്കുന്ന്, കാവുംമന്ദം, വലിയപാറ എന്നിവടങ്ങളില്‍ നിര്‍മിക്കുന്ന സംഭരണികളിലും ശുദ്ധജലമെത്തിച്ച് വിതരണംചെയ്യും.

പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ അനുവദിച്ച 15 കോടി രൂപ വകയിരുത്തിയാണ് കിണറും ശുദ്ധീകരണശാലയും മറ്റും പൂര്‍ത്തിയാവുന്നത്. 2015 സെപ്റ്റംബറില്‍ അന്നത്തെ ജലവിഭവവകുപ്പ് മന്ത്രി പി.ജെ. ജോസഫാണ് പടിഞ്ഞാറത്തറയില്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണപ്രവൃത്തി ഉദ്ഘാടനംചെയ്തത്. 2018 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു അന്ന് ലക്ഷ്യമിട്ടത്. സാങ്കേതികമായ കാരണങ്ങളാല്‍ വീണ്ടും നീണ്ടുപോയി. നിര്‍മാണം വിവിധ ഘട്ടങ്ങളില്‍ തടസ്സപ്പെട്ടിരുന്നു.

കുടിവെള്ളംകാത്ത് ഒന്നരലക്ഷം കുടുംബങ്ങള്‍

തരിയോട്, പൊഴുതന, കോട്ടത്തറ, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ പ്രയോജനം ലഭിക്കും

Content Highlights: banasurasagar project, wayanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented