സുൽത്താൻബത്തേരി: ജില്ലാതല പാലിയേറ്റീവ് കെയർ ദിനാചരണം ബത്തേരിയിൽ സംഘടിപ്പിച്ചു. സന്ദേശ റാലി, ഫ്ളാഷ് മോബ്, പൊതുസമ്മേളനം, ഗാനമേള തുടങ്ങിയ പരിപാടികളുണ്ടായിരുന്നു. പാലിയേറ്റീവ് കോ-ഓർഡിനേഷൻ കമ്മിറ്റിയും ആരോഗ്യവകുപ്പും കേരള ആരോഗ്യമിഷനും ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളും ബത്തേരി നഗരസഭയും ചേർന്നാണ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനംചെയ്തു.
നഗരസഭാ ചെയർമാൻ ടി.എൽ. സാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലതാ ശശി, ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എ. ദേവകി, പാലിയേറ്റീവ് നോഡൽഓഫീസർ ഡോ. ഇ.പി. മോഹനൻ, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ജിഷാ ഷാജി, സി.കെ. സഹദേവൻ, പി. അസൈനാർ തുടങ്ങിയവർ സംസാരിച്ചു.