മുട്ടിൽ: ഡബ്ല്യൂ.എം.ഒ. കോളേജ് യൂണിയൻ സി.എ.എ., എൻ.ആർ.സി. നിയമങ്ങൾ നടപ്പാക്കുന്നതിനെതിരേ പൗരത്വ ചത്വരം സംഘടിപ്പിച്ചു. പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗം പി. ഇസ്മയിൽ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി. ചാത്തുക്കുട്ടി, യൂണിയൻ ഭാരവാഹികളായ നദ ഫാത്തിമ, മുഹമ്മദ് ഷിബിലി, പ്രൊഫ. സിബി ജോസഫ് എന്നിവർ സംസാരിച്ചു.