കുട്ടമംഗലം: കേരള നദ്‍വത്തുൽ മുജാഹിദിൻ മദ്രസ സർഗമേള ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.കെ. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. കെ.എൻ.എം. ജില്ലാ സെക്രട്ടറി സി.കെ. ഉമ്മർ, ഖാലിദ് രാജ, നജീബ് കാരാടൻ, പോക്കർ ഫാറുഖി, സയ്യിദ് അലി സ്വലാഹി, കെ.പി. യൂസഫ് ഹാജി, അബ്ദുള്ള താനേരി, സലാം നീലിക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.