സുൽത്താൻബത്തേരി: അസംപ്ഷൻ ഹൈസ്‌കൂളിലെ പൈതൃകമ്യൂസിയം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് പൈതൃകമ്യൂസിയം ഒരുക്കിയത്. നഗരസഭാ ചെയർമാൻ ടി.എൽ. സാബു, പി.ടി.എ. പ്രസിഡന്റ് എം.എസ്. വിശ്വനാഥൻ, വൈസ് പ്രസിഡന്റ് പി.കെ. സത്താർ, പ്രഥമാധ്യാപകൻ ടോമി, മാനേജർ ഫാ. ജയിംസ് പുത്തൻപറമ്പിൽ, മ്യൂസിയം കോ-ഓർഡിനേറ്റർ ഷാജൻ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.