വിളമ്പുകണ്ടം: ഗവ. എൽ.പി. സ്കൂളിന് കെട്ടിടനിർമാണത്തിനായി 88.5 ലക്ഷംരൂപ അനുവദിച്ച ഒ.ആർ. കേളു എം.എൽ.എ.യെ സ്കൂൾ പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റിയും ശതാബ്ദിയാഘോഷ സ്വാഗതസംഘവും അഭിനന്ദിച്ചു.
പി.ടി.എ. പ്രസിഡന്റ് എ.ഇ. ഗിരീഷ് അധ്യക്ഷത വഹിച്ചു. കെ.പി. ജോസഫ്, കെ.സി. പവിത്രൻ, വിജയൻ പുല്ലേരി, സജിമോൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു.