സുൽത്താൻബത്തേരി: നേതാജി നഗർ റെസിഡൻറ്‌സ് അസോസിയേഷന്റെ വാർഷികാഘോഷം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. സഹദേവൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി.കെ. വിജയൻ അധ്യക്ഷതവഹിച്ചു. കെ.ജെ. ദേവസ്യ, നിമ്മി സിജോ, ചെറിയാൻ പാസ്റ്റർ, കെ.പി. രാജൻ, രവി മാനിക്കുനി, കെ. സലീം, ശ്രീജിത്ത് ഉണ്ണി, വെന്നി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.