സുൽത്താൻബത്തേരി: നഗരസഭയും കൃഷിഭവനും കാർഷിക വികസന സമിതിയും ചേർന്ന് കാർഷികോത്സവം സംഘടിപ്പിച്ചു. ഹരിത കേരളമിഷന്റെ ഹരിതംസമൃദ്ധം എന്റെ വീട് എന്ന പരിപാടിയുടെ പ്രഖ്യാപനവും നടത്തി. നഗരസഭാ ചെയർമാൻ ടി.എൽ. സാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ ജിഷാ ഷാജി കർഷകരെ ആദരിച്ചു. പി.കെ. സുമതി, എൽസി പൗലോസ്, ബാബു അബ്ദുൾ റഹ്മാൻ, പി. പ്രകാശ്, ടി.എസ്. സുമിന തുടങ്ങിയവർ സംസാരിച്ചു.