കാക്കവയൽ: കല്ലുപാടി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ രാമായണ മാസാചരണം 17-ന് രാവിലെ 10-ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കെ. രാജു കല്ലുപാടി രാമായണ പാരായണം നടത്തും. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം, പഠനോപകരണ വിതരണം, പ്രായമായവരെ ആദരിക്കൽ എന്നിവയും നടക്കും. ഉച്ചയ്ക്ക് 12-ന് അന്നദാനവും ഉണ്ടാവും. കർക്കടകം 31-ന് മഹാഗണപതി ഹോമം നടക്കും. ക്ഷേത്രം മേൽശാന്തി സുജിത് ശർമ കാർമികത്വം വഹിക്കും. ചിങ്ങം ഒന്നിന് ദേവന് കാഴ്ചക്കുല സമർപ്പണം നടക്കും.